1 യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ!
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ!
ആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ
ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നേ
2 പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍
നീക്കിയെന്റെ ശാപമെല്ലാം താന്‍ വഹിച്ചതാല്‍
ഓര്‍ക്കുന്തോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ
പാര്‍ക്കുന്നേ തന് കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ!
3 ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍
ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍
കൈകളാല്‍ തീര്‍ക്കാത്ത നിത്യപാര്‍പ്പിടം തന്നില്‍
വാണിടുന്ന നാളിനായ് ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ-
4 എന്നു തീരുമെന്റെ കഷ്ടം ഇന്നീ മന്നിലെ?
അന്നു മാറുമെന്റെ ദു:ഖം നിശ്ചയം തന്നെ
അന്നു തന്റെ ശുദ്ധരൊത്തു പാടി ആര്‍ക്കുമേ
എന്നെനിക്കു സാദ്ധ്യമോ മഹല്‍ സമ്മേളനം!
5 നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ!
അല്ലല് തീര്‍ക്കാനെന്നു വന്നു ചേര്‍ത്തിടുമെന്നെ?
തുല്യമില്ലാ മോദത്തോടെ വീണകളേന്തി
ഹല്ലേലുയ്യാ ഗാനം പാടി വാണിടുവാനായ്-
![](images/PDF.gif)
Download pdf