Search Athmeeya Geethangal

779. കണ്ണുനീരിൽ കൈവിടാത്ത ക 
Lyrics : Aniyan Varghese, Kallissery
കണ്ണുനീരിൽ കൈവിടാത്ത കർത്താവുണ്ട്
ഉളളുരുകി കരയുമ്പോൾ താൻ കൂടെയുണ്ട്
അമ്മ തന്റെ കുഞ്ഞിനെ മറന്നിടിലും
ഞാൻ മറക്കാ എന്നുരച്ച കർത്താവുണ്ട്
 
1. നെഞ്ചുരുകും നേരമവൻ തഞ്ചം തരും
അഞ്ചിടാതെ നെഞ്ചി-
ലെന്നെ ചേർത്തണയ്ക്കും
ചഞ്ചലമില്ലേശുവെന്റെ നല്ലിടയൻ
വഞ്ചനയോ തെല്ലുമില്ല തന്റെ നാവിൽ
 
2. ഉറ്റവരൊറ്റിക്കൊടുത്താൽ ഖേദമില്ല
ഉറ്റു സ്നേഹിക്കുന്ന നാഥൻ കൂടെയുണ്ട്
മാറ്റമില്ല തന്റെ സ്നേഹം നിസ്തുല്യമേ
മറ്റു സ്നേഹം മാറിപ്പോകും മർത്യസ്നേഹം
 
3. അൽപ്പനാളീ ഭൂമിയിലെൻ ജീവിതത്തിൽ
അൽപ്പമല്ലാ ശോധനകൾ നേരിടുകിൽ
അൽപ്പവും തളരുകില്ല ഭീതിയില്ല
ചിൽപുരുഷൻ മാറ്റുമെല്ലാം നന്മയ്ക്കായി
 
4. കർത്തൃനാമത്തിൽ സഹിക്കും കഷ്ടതകൾ
കർത്തനു പ്രസാദമുളളതെന്നറിഞ്ഞ്
സ്തോത്രഗീതം പാടി നിത്യം
പാർത്തിടും ഞാൻ
കർത്തൃപാദസേവ ചെയ്തീപാരിടത്തിൽ

 Download pdf
48672834 Hits    |    Powered by Oleotech Solutions