Lyrics : Aniyan Varghese, Kallisseryഎന്റെ യേശു വാക്കു മാറാത്തോൻ (2)
ഈ മൺമാറും വിൺമാറും
മർത്യരെല്ലാം വാക്കുമാറും
എന്റെ യേശു വാക്കു മാറാത്തോൻ
1. പെറ്റതളള മാറിപ്പോയാലും
ഇറ്റുസ്നേഹം തന്നില്ലെങ്കിലും
അറ്റുപോകയില്ലെൻ യേശുവിന്റെ സ്നേഹം
എന്റെ യേശു വാക്കു മാറാത്തോൻ
2. ഉളളം കയ്യിലെന്നെ വരച്ചു
ഉളളിൽ ദിവ്യശാന്തി പകർന്നു
തന്റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്ന
എന്റെ യേശു വാക്കു മാറാത്തോൻ
3. ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണപ്രിയൻ പാദമേൽക്കുവാൻ
കണ്ണുനീരു തോരും നാളടുത്തു സ്തോത്രം
എന്റെ യേശു വാക്കു മാറാത്തോൻ

Download pdf