Search Athmeeya Geethangal

289. യേശുവേ സ്നേഹവാരിധേ!  
Lyrics : T.M.D
            
രീതി: എത്രയോ ശ്രേഷ്ഠനായവന്‍
 
യേശുവേ സ്നേഹവാരിധേ! സ്തോത്രമേ
സ്തോത്രമെന്നുമെന്നുമേ
വാനലോകം വിട്ടു നീയി
പാരിലേഴയാമെനിക്കുവേണ്ടി വന്നിതോ!
 
1   താതനോടൊത്തു നിത്യമായി മേവി നീ
     ആദിയില്‍ വാനം ഭൂമിയാദിയായവ
     സൃഷ്ടിചെയ്ത നാള്‍ക്കുമുമ്പേ
     കണ്ടു നിന്‍ പ്രമോദമന്നുമിങ്ങീ മര്‍ത്യരില്‍-
 
2   വാനവ വൃന്ദമൊക്കെ പാടി വാഴ്ത്തിടും
     വിണ്ണവര്‍ നാഥന്‍ പാപിയെ നിനയ്ക്കുവാന്‍
     ഏതുമില്ല കാര്യമെന്നാല്‍
     തന്നു നിന്‍റെ പ്രണനെന്‍റെ വീണ്ടെടുപ്പിനായ്-
 
3   അംബരേ കാണുമായിരങ്ങളായിടും
     ഗോളങ്ങള്‍ സൃഷ്ടിചെയ്ത നാഥനേ! നീയി
     കീടതുല്യര്‍ മര്‍ത്യരേയ
     ങ്ങോര്‍ത്തു നിന്‍റെ മക്കളാക്കിയെന്തൊരത്ഭുതം!-
 
4   താണു നീ ക്രൂശിലോളം മഹേശനേ!
     തേജസ്സില്‍ ആക്കിടാന്‍ അനേക പുത്രരെ
     ദൈവപുത്രന്‍ എങ്കിലും നീ
     കഷ്ടമേറ്റു പൂര്‍ത്തിയാക്കി താതന്നിഷ്ടത്തെ                                  
 
T.M.D

 Download pdf
33907188 Hits    |    Powered by Revival IQ