Search Athmeeya Geethangal

422. യേശുവേ രക്ഷാദായക നിന്‍റെ 
യേശുവേ രക്ഷാദായക നിന്‍റെ സന്നിധേവരുന്നു
എന്‍റെ പാപഭാരവുമായ് വല്ലഭായേകൂ രക്ഷയേ-
 
1   ഉന്നതി വെടിഞ്ഞവനേ മന്നില്‍ താണുവന്നവനേ
    എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ ജീവനേ തന്നത്-
 
2   പാപം ചെയ്തിടാത്തവനേ പരിക്ഷീണനായവനേ
    എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ ദാഹിച്ചു കേണത്-
 
3   ശാപരോഗമേറ്റവനേ പാപമായി തീര്‍ന്നവനെ
    എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത്-
 
4   എന്‍റെ പാപം നീ വഹിച്ചു എന്‍റെ ശാപം നീക്കി മുറ്റും
    നിനക്കായിട്ടെന്നെന്നും ഞാനിനി ജീവിക്കും നിശ്ചയം-

 Download pdf
33907300 Hits    |    Powered by Revival IQ