യേശുവേ മണാളനെ പ്രത്യാശയിന്‍ പ്രദീപമേ
എന്‍ ആശ ഒന്നുമാത്രമേ നിന്നെ കാണുവാന്‍ വിണ്തേജസ്സില്
കണ്ടിടും കണ്ടിടും പ്രിയനെ ഞാന്‍ കണ്ടിടും
അന്യനല്ല സ്വന്തകണ്ണാല്‍ തന്റെ മുഖം കണ്ടിടും-
1 കണ്ണുനീര് നിറഞ്ഞ ലോകമേ നിന്നില്‍ നിന്നു ഞാന്‍ മറയട്ടെ
കണ്ണിമയ്ക്കും നൊടിനേരത്തില്‍ എത്തും ഞാന്‍ ബയൂലതീരത്തില്-
2 മണ്മറഞ്ഞ സിദ്ധരും ജീവനോടിരിക്കും ശുദ്ധരും
വിണ്ണില്‍ കാഹളം ധ്വനിക്കുമ്പോള് മണ്ണില്‍നിന്നും വാനില്‍ പോകുമേ-
3 ഉയിര്പ്പിന് സുപ്രഭാതത്തില്‍ ദൂതര്‍ വീണമീട്ടും സംഘത്തില്‍
ആ പൊന്കിരീടകൂട്ടത്തില് എന്റെ പേര് വിളിക്കും നേരത്തില്‍-
4 എന്ഓട്ടവും അദ്ധ്വാനവും ഞാന്‍ കാത്തതാം വിശ്വാസവും
വ്യര്‍ത്ഥമല്ല അതു നിശ്ചയം വേഗം കാണും എന്‍ മണാളനെ
Download pdf