Search Athmeeya Geethangal

860. യേശുവേ ബന്ധിക്കെന്നെ നിന്‍ 
Lyrics : T.T.M
യേശുവേ ബന്ധിക്കെന്നെ നിന്‍ക്രൂശോടു വിശ്വാസത്താല്‍
ആശയാല്‍ വിശ്വാസത്താല്‍ ആര്‍ത്തിയോടെ കെഞ്ചുന്നേ (2)
 
1   നിന്‍ ക്രൂശില്‍ ജനിച്ച ഞാന്‍ നിന്‍ ക്രൂശില്‍ വസിക്കട്ടെ
     എന്‍റെ സങ്കേതമത് എന്‍ പ്രശംസയുമത്-
 
2   എന്‍ പ്രശംസ നിന്‍ ക്രൂശില്‍ മാത്രമാണിന്നെന്‍ പ്രഭോ
     കര്‍ത്തനേ വസിക്കെന്നില്‍ എന്നും രാജരാജനായ്-
 
3   ക്രൂശെന്‍ ഭാഗ്യസങ്കേതം യേശു എന്നാശാകേന്ദ്രം
     അവിടെ ചെന്നെത്തുവാന്‍ ജീവനൗക നയിക്ക്-
4   നിന്നോടൊപ്പം ഉയിര്‍പ്പാന്‍ നിന്നോടൊപ്പം മരിപ്പാന്‍
     എന്‍ ജഡം മരിക്കണേ നിന്‍ ജീവന്‍ എന്നില്‍ വാഴണേ-
 
5   പാപ ബന്ധനം നീങ്ങാന്‍ പാപ ശരീരം ചത്തു
     എന്ന സത്യം ഗ്രഹിക്കാന്‍ എന്നെ നീ സഹായിക്ക-
 
6   ഇഹത്തിലെന്‍ ജീവനാല്‍ മഹത്വം നിനക്കാകാന്‍
     സാഷ്ടാംഗം നിന്‍ പാദത്തില്‍ വന്ദിച്ചു വണങ്ങുന്നേ-
 
7   മണ്ണിനെ വെടിഞ്ഞു ഞാന്‍ വിണ്ണിലെത്തുവോളവും
     കണ്‍മണിപോല്‍ കാക്കണേ എന്നെ നിന്‍ കരങ്ങളില്‍-

 Download pdf
33906980 Hits    |    Powered by Revival IQ