Search Athmeeya Geethangal

439. യേശുവേ നിന്തിരു വചനമിപ്പോള്‍ 
Lyrics : V.N.
യേശുവേ നിന്തിരു വചനമിപ്പോള്‍ ആശിഷമോടു നല്‍കിടണമേ
മറിയയെപ്പോല്‍ നിന്‍ തിരുപ്പാദത്തില്‍  ഇരുന്നുകൊണ്ടാശയില്‍ നിന്നെ നോക്കുന്നു-
 
1   തിരുവെഴുത്തുകളോടു ദിവ്യശക്തിയും അറിയാഞ്ഞാലടിയങ്ങള്‍ പിഴച്ചിടുമേ
    കരുണയോടെ നീ ബുദ്ധി തുറന്നു മറപൊരുളായതു തെളിവാക്കുകേ-
 
2   അനുസരിച്ചിടുന്നൊരു മനസ്സുള്ളോരായ് മനുജന്‍റേതല്ലിതു പരന്‍ വചനം
    എന്നെല്ലാപേരും അനുഭവിപ്പാന്‍ വന്നു നിന്‍ശക്തിയാലരുളിടുക-
 
3   നിന്‍തിരു സത്യത്തെ ഹൃദയമതില്‍ പിന്തിരിയാതെ കൈക്കൊണ്ടിടുവാന്‍
    ഇന്ദ്രിയങ്ങളെല്ലാം ക്രമപ്പെടുത്തി നിന്‍വിശുദ്ധാത്മാവാല്‍ ഭരിക്കേണമേ
 
4   വേദത്തിന്‍ കാതലാം നിന്നില്‍ ഞങ്ങള്‍ ഭേദമില്ലാതെ വസിച്ചിടുവാന്‍
    ഖേദമുള്ള എല്ലാ വഴികളെയും ബോധം വരുത്തുക പരിശുദ്ധനേ!-
 
5   വിണ്ണില്‍ നിന്‍തിരുമുഖം കാണുംവരെ മണ്ണില്‍ ജീവിക്കും നാളെന്നും ഞങ്ങള്‍
    കണ്ണാടിയാം നിന്‍റെ സുവിശേഷത്തില്‍ നിന്നെക്കണ്ടാശയില്‍ ആനന്ദിപ്പാന്‍-      

 Download pdf
33907335 Hits    |    Powered by Revival IQ