Search Athmeeya Geethangal

448. യേശുവേ, നിന്നന്തികേ ചേര്‍ 
Lyrics : C.T.M
                        ‘Jesus keep me near the Cross’
 
1   യേശുവേ, നിന്നന്തികേ ചേര്‍ക്കയെന്നെയെന്നും
    വിശ്രമമെന്‍ ദേഹിക്കു നല്‍കുവാന്‍ നീ മാത്രം
 
          ക്രൂശിങ്കല്‍ ക്രൂശിങ്കല്‍ എന്‍പ്രശംസയെന്നും
          ലോകവാസം നീങ്ങി ഞാന്‍ വിശ്രമിക്കുവോളം
 
2   പാപഭാരം പേറി ഞാന്‍ ക്ഷീണനായ് നടന്നു
    നിന്‍റെ ക്രൂശിന്‍ ശക്തിയാല്‍ സ്വസ്ഥനായ് നിരന്നു-
 
3   ഭാരമാകെ നീക്കിടും ഭൂരിസൗഖ്യമേകും
    ചാരുവാം നിന്‍ സന്നിധൗ ചേരുവോര്‍ക്കു ഭാഗ്യം-
 
4   നിന്നെ വിട്ടുപോകുവാനിന്നിവന്ന സാദ്ധ്യം
    ധന്യരാണു കേവലം നിന്‍ജനങ്ങളെന്നും-
 
5   എന്നിലില്ലയൊന്നിനും ശക്തിലേശമോര്‍ക്കില്‍
     നിന്നിലാശ്രയിക്കയാല്‍ മോദമെന്നും മോദം-

 Download pdf
33906916 Hits    |    Powered by Revival IQ