Search Athmeeya Geethangal

849. യേശുവേ നീ നിന്‍ പാവന ചോര 
Lyrics : G.P.
രീതി: കാണുക നീയിക്കാരുണ്യവാനേ
 
1   യേശുവേ നീ നിന്‍ പാവന ചോര ചൊരിഞ്ഞെന്നെ വാങ്ങിയതാല്‍
     ഇന്നുമെന്നും നിന്നടിമ ദാസനായ് പാര്‍ത്തിടും ഞാന്‍
         
          വല്ലഭന്‍ നീയേ നല്ലവന്‍ നീയേ വന്ദിതനെന്‍ പ്രിയനും
          എല്ലാമായ് നീയുള്ളതാലെന്‍ അല്ലല്‍ മറന്നിടും ഞാന്‍
 
2   ഖേദമെഴും ഭൂവാസമിതേകും വേദന വേളകളില്‍
     നീയൊഴികെയാരുമില്ലെനിക്കാശ്രയമായ് പാരില്‍-
 
3   വാനവും ഭൂമിയും മാറിലും നീയോ മാറാതുണ്ടെനിക്കായ്
     മരുഭൂ നല്‍കും മാറയിലും നീ മാധുര്യ മല്‍ സഖിയാം-
 
4   ചാവിനെ വെന്നു വിണ്ണിലെനിക്കായ് ജീവിക്കും നാഥനും നീ
     വീണ്ടും വന്നെന്നെ ചേര്‍പ്പവനും നീ വിമല മനോഹരന്‍ നീ-
 
5   ആദിയും നീയേ അന്തവും നീയേ അല്‍ഫ ഒമേഗയും നീ
    അവനിയില്‍ വന്നു ആയിരമാണ്ടുകള്‍ വാണിടും രാജനും നീ-    

 Download pdf
33907348 Hits    |    Powered by Revival IQ