Search Athmeeya Geethangal

199. യേശുവേ നിന്‍പാദം കുമ്പിടുന്നേന്‍ 
Lyrics : M.E.C.
യേശുവേ നിന്‍പാദം കുമ്പിടുന്നേന്‍
 
1   നിസ്തുല സ്നേഹത്താലേ ക്രിസ്തുവെ എന്നേയും നീ
     നിന്‍മകനാക്കുവാന്‍ തിന്മകള്‍ നീക്കുവാന്‍
     വിണ്‍മഹിമ വെടിഞ്ഞോ!
     ഹാലേലുയ്യാ ആമേന്‍ ഹാ! ഹാലേലുയ്യാ
 
2   സ്നേഹത്തിന്നാഴി തന്നില്‍ മുങ്ങി ഞാനിന്നു മന്നില്‍
     ആമയം മാറിയും ആനന്ദമേറിയും വാഴുന്നു ഭീതിയെന്യേ
     ഹാലേലുയ്യാ ആമേന്‍ ഹാ! ഹാലേലുയ്യാ
 
3   എന്നുമീ ഞാനിനിയും നിന്നുടെ സ്വന്തമത്രേ
     ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാന്‍ എന്തൊരു ഭാഗ്യമിത്!
     ഹാലേലുയ്യാ ആമേന്‍ ഹാ! ഹാലേലുയ്യാ
 
4   ഭൂതലം വെന്തുരുകും താരകങ്ങള്‍ മറയും
     അന്നുമെന്നേശുവിന്നന്‍പിന്‍ കരങ്ങളില്‍ സാധു ഞാന്‍ വിശ്രമിക്കും
     ഹാലേലുയ്യാ ആമേന്‍ ഹാ! ഹാലേലുയ്യാ

 Download pdf
33907155 Hits    |    Powered by Revival IQ