Search Athmeeya Geethangal

1211. യേശുവേയെന്‍ പ്രാണനാഥാ നിന്തിരു 
Lyrics : K.J.S
 
രീതി: നിദ്രയില്‍ ഞാനായനേരം
 
1   യേശുവേയെന്‍ പ്രാണനാഥാ നിന്തിരുകൃപകളേകി
     ഈ മരുവിടത്തിലെന്നെ കാത്തുകൊള്‍കെന്‍ പ്രിയനേ
 
2   രോഗം വരും വേളകളില്‍ സ്നേഹനാഥന്‍ തൃക്കരത്താല്‍
     താങ്ങിത്തലോടുന്നു മമ ഖേദം ശമിച്ചിടുന്നു-
 
3   ജീവനാഥനേശുവെന്നെ കാത്തുപരിപാലിക്കുന്നു
     സ്നേഹപൂര്‍വ്വം തന്‍കരത്താല്‍ താങ്ങി നടത്തിടുന്നു-
 
4   ജീവകാലം നിന്‍കൃപകളോര്‍ത്തു വസിച്ചിടുന്നു ഞാന്‍
     ലോകത്തില്‍ ഞാനേകനല്ല യേശുവെന്നാത്മമിത്രം-
 
5   സ്തോത്രഗീതം പാടി മുദാ വാഴ്ത്തി സ്തുതിച്ചിടുന്നു ഞാന്‍
     സ്തോത്രസ്തുതികള്‍ക്കു യോഗ്യന്‍ നീതാനെന്നാശ്രയമാം-
 
6   വിശ്രമദേശത്തിലീ ഞാനെത്തിച്ചേരും നാള്‍ വരെയും
     ഭദ്രമായി തൃക്കരത്താല്‍ നിത്യം നടത്തേണമേ-                           

 Download pdf
33907393 Hits    |    Powered by Revival IQ