Search Athmeeya Geethangal

363. യേശുവേ കൃപ ചെയ്യണേ 
Lyrics : K.V.S.
യേശുവേ കൃപ ചെയ്യണേ
ഈശാ! തിരുസവിധമാശയോടണയുമീ
ദാസരിലകം കനിഞ്ഞിടണേ നാഥനേ!
 
1   സ്നേഹം തിരുജനങ്ങള്‍ക്കാദി നിലയിലെപ്പോല്‍
     കാണുന്നതില്ലയെന്നു തോന്നുമാറായിതാ
 
2   നിന്‍മക്കളൊന്നു ചേര്‍ന്നു സമ്മോദമനുഭവി-
     ച്ചുള്ളൊരു കാലമോര്‍ത്തു കെഞ്ചിടുന്നിപ്പൊഴും-
 
3   ചാരത്തു വന്നിടുന്ന സാധുക്കളൊരുവരും
     ക്ഷീണിച്ചു പോകയില്ല നിന്‍ കൃപാ വൈഭവാല്‍-
 
4   ശീതമിയന്ന മനമാകെയെരിവുകൊണ്ട്
     പൂര്‍ണ്ണമാകുവാന്‍ കൃപ ചെയ്യണേ നാഥനേ!-
 
5   സ്നേഹത്തെ വളര്‍ത്തുക ദ്വേഷത്തെയകറ്റുക
     ദാഹത്തെത്തരിക നിന്‍ വാക്കുകള്‍ കേള്‍ക്കുവാന്‍-
 
6   നിന്‍വരവിനെ കാത്തു ചെമ്മെയോടിരിക്കുവാന്‍
     വന്‍വരമരുളണം വന്ദനം! വന്ദനം!-                                      
 
K.V.S

 Download pdf
33907058 Hits    |    Powered by Revival IQ