Lyrics : V.N.1 യേശുവേ എന്പ്രാണനായകാ! ജീവനെനിക്കേകിയോനേ
എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ വന്കടങ്ങള് തീര്‍ത്തെന്റെ
കണ്ണുനീര് തുടച്ചല്ലോ നീ
2 പാപിയായ് ഞാന്‍ ജീവിച്ചപ്പോള്‍ പാതതെറ്റി ഓടിയപ്പോള്‍
പാലകന് നീ തേടി ഈ പാതകനടിയാനെ പാവനമാര്ഗ്ഗേ ചേര്‍ത്തല്ലോ-
3 എന്നെ നിന്നില്‍ ധന്യനാക്കുവാന്‍ വന്നിതോ എന്നുള്ളില്‍ രാജനായ്
തന്നിതോ നിന്നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും
4 ഭാരമെന്യേ ജീവിക്കുവാന്‍ എന്‍ഭാരമെല്ലാം ചുമന്നവനേ
ആശ്രയം നീ മാത്രമെന്‍ ആശയിന്‍ പ്രകാശമേ
ആശിഷം നിന് കാരുണ്യമേ-
5 വന്നിടും ഞാന്‍ അതിവേഗത്തില്‍ എന്നുരച്ചു പോയവനേ
വന്നു നിന് മഹിമയിന്‍ രാജ്യമതില്‍ ചേര്‍ക്കുവാന്‍
ആശയാല്‍ ഞാന്‍ കാത്തിടുന്നേ-
![](images/PDF.gif)
Download pdf