Search Athmeeya Geethangal

22. സ്തോത്രം ചെയ്ക എന്‍മനമേ നീ അ 
Lyrics : V C Varghese, Thessery
രീതി : വാഴ്ത്തുമെന്നും പരമേശനെ
 
സ്തോത്രം ചെയ്ക എന്‍മനമേ നീ അവന്‍റെ കാവല്‍
ഓര്‍ത്തു നിത്യം പാടി സ്തുതിക്കാം
സ്തോത്രം ചെയ്തു വാഴ്ത്തിടുവാന്‍
യോഗ്യനായ് മറ്റാരുമില്ല
ചോര ചിന്തി ശുദ്ധിയാക്കി ശാശ്വത സന്തോഷമേകി -
 
1   ഇത്ര നല്ല രക്ഷിതാവിന്‍റെ വന്‍കൃപകള്‍ നീ
     എത്ര നന്നായനുഭവിച്ചു !
     എത്ര മര്‍ത്യര്‍ മൃത്യുവിന്നധീനരായിത്തീര്‍ന്നിടുന്നു
     മിത്രമായിട്ടേശു നിന്‍റെ കൂടെയുണ്ടായിരുന്നല്ലോ -
 
2   ദുഷ്ടരായ കൂട്ടുകാരുമായ് കഴിച്ച കാലം
     നഷ്ടമായിപ്പോയതോര്‍ക്ക നീ
     ശാപയോഗ്യനായ നിന്നെ സൗഖ്യമാക്കി ശുദ്ധനാക്കി
     ക്രൂശിലേറി ജയം നേടി പാപി നിന്നെ വീണ്ടെടുത്തു 

 Download pdf
48673166 Hits    |    Powered by Oleotech Solutions