Search Athmeeya Geethangal

276. ഹാ എത്ര മോദം എന്‍ സ്വര്‍ഗ്ഗതാതന്‍ 
Lyrics : T.K.
‘I am so glad that our Father’
 
1   ഹാ! എത്ര മോദം എന്‍ സ്വര്‍ഗ്ഗതാതന്‍
     ചൊല്ലുന്നു തന്‍ സ്നേഹം തന്‍ വേദത്തില്‍
     കാണുന്നതില്‍ ഞാന്‍ വിസ്മയകാര്യം
     യേശുവിന്‍ സ്നേഹമതി വിശേഷം
 
          എത്രമോദം താന്‍ സ്നേഹിക്കുന്നു
          സ്നേഹിക്കുന്നു സ്നേഹിക്കുന്നു
          എത്രമോദം താന്‍ സ്നേഹിക്കുന്നു
          സ്നേഹിക്കുന്നെന്നെയും
 
2   ഓടിയാലും തന്നെ ഞാന്‍ മറന്നു
     എന്നെ താനത്യന്തം സ്നേഹിക്കുന്നു
     തന്‍ സ്നേഹക്കൈകളിലേക്കോടുന്നു
     യേശു തന്‍സ്നേഹത്തെ ഓര്‍ക്കിലിന്നു
 
3   യേശു സ്നേഹിക്കുന്നെന്നെ എത്രയും
     സ്നേഹിച്ചിടുന്നു ഞാനവനെയും
     സ്വര്‍ഗ്ഗം താന്‍ വിട്ടിറങ്ങി സ്നേഹത്താല്‍
     ക്രൂശില്‍ മരിച്ചതും തന്‍സ്നേഹത്താല്‍
 
4   വിശ്രമമേറെയുണ്ടീയുറപ്പില്‍
     ആശ്രയത്താലുണ്ടു വാഴ്വും തന്നില്‍
     ചൊല്ലുകിലേശു സ്നേഹിക്കുന്നെന്നു
     സാത്താന്‍ ഭയന്നുടന്‍ മണ്ടിടുന്നു-
 
5   മാരാജസൗന്ദര്യം കാണുന്നേരം
     പാടാനെനിക്കുള്ള പാട്ടീവണ്ണം
     നിത്യതയില്‍ മുഴങ്ങുന്ന ഗാനം
     യേശു സ്നേഹിക്കുന്നിതെന്താശ്ചര്യം!-

 Download pdf
33907462 Hits    |    Powered by Revival IQ