Search Athmeeya Geethangal

299. യേശുവെ മാത്രം സ്നേഹിക്കും ഞാന്‍ 
Lyrics : G.P.
1   യേശുവെ മാത്രം സ്നേഹിക്കും ഞാന്‍
     യേശുവെ മാത്രം ജീവിക്കും ഞാന്‍
     യേശുവിന്‍ നാമം കീര്‍ത്തിക്കും ഞാന്‍
     യേശുവിനായി പാടിടും ഞാന്‍
 
          യേശു എന്‍ജീവന്‍ എന്‍രക്ഷയും
          യേശു എന്‍നിത്യ നിക്ഷേപവും-
 
2   യേശു ഈയെന്നെ സ്നേഹിച്ചല്ലോ
     ക്രൂശില്‍ സ്വജീവന്‍ വെച്ചുവല്ലോ !
     നാശ മണ്‍പാത്രമാമെനിക്കു
     ശാശ്വതഭാഗ്യം തന്നുവല്ലോ!
 
3   ലോകസൗഭാഗ്യം തേടിയിനി
     പോകുകയില്ല നിര്‍ണ്ണയമായ്
     മാമക ജീവന്‍ പോവോളവും
     മാ മഹല്‍സ്നേഹം ഘോഷിക്കും ഞാന്‍-
 
4   യേശുവിന്‍ സൗമ്യ ഭാവമെന്നില്‍
     എന്നും വിളങ്ങി ശോഭിക്കുവാന്‍
     എന്നാത്മ ദേഹം ദേഹിയേയും
     മുറ്റും സമര്‍പ്പിച്ചിടുന്നു ഞാന്‍- 

 Download pdf
33907078 Hits    |    Powered by Revival IQ