Search Athmeeya Geethangal

328. യേശുവെപ്പോലൊരു ദൈവമുണ്ടോ 
Lyrics : P.M.J.
യേശുവെപ്പോലൊരു ദൈവമുണ്ടോ?
ക്രിസ്തേശുവെപ്പോലൊരു ദൈവമുണ്ടോ?
 
1   സൂര്യനും ചന്ദ്രനും ഉഡുഗണവും സുന്ദരമായി ചമച്ചവന്‍ നീ
     സൗരഭ്യമേകും നറുമലരും സുന്ദരമായി ചമച്ചവന്‍ നീ
 
2   കന്യകമേരിയിലുരുവായി കാലിത്തൊഴുത്തില്‍ പിറന്നു പരന്‍
     കാറ്റിനെ ശാസിച്ചു അമര്‍ത്തിയവന്‍
     കടലലകളിന്മേല്‍ നടന്നു പരന്‍-
 
3   അഞ്ചപ്പത്താലയ്യായിരം പേര്‍ക്ക്
     ആഹാരം തൃപ്തിയായ് നല്‍കിയവന്‍
     അദ്ധ്വാനിക്കുന്നോര്‍ക്കുമലഞ്ഞവര്‍ക്കും
     അത്താണിയായവന്‍ നീയൊരുവന്‍-
 
4   മാനവരക്ഷയ്ക്കായ് കുരിശിന്മേല്‍
     മന്നവനായ്ത്തീര്‍ന്നു മരിച്ചുയിര്‍ത്തു
     വാനവനായോനേ യേശുനാഥാ!
     മാനമഹത്ത്വങ്ങള്‍ നിനക്കുതന്നെ-         

 Download pdf
33907300 Hits    |    Powered by Revival IQ