Search Athmeeya Geethangal

327. യേശുവെപ്പോലൊരു സഖിയായെന്നും 
Lyrics : V.T
1   യേശുവെപ്പോലൊരു സഖിയായെന്നും അവനല്ലാതാത്മാവെ
     നേടിയവനായ് ഇല്ലാരുമില്ലാരും
 
          എന്‍ഖേദമെല്ലാം താനറിഞ്ഞിടും
          എന്‍കാലമെല്ലാം താന്‍ നയിച്ചിടും
          യേശുവെപ്പോലൊരു സഖിയായെന്നും ഇല്ലാരുമില്ലാരും
 
2   അവനെപ്പോല്‍ ശുദ്ധനായുന്നതനായ് ഇല്ലാരുമില്ലാരും
     സൗമ്യതയും താഴ്മയും നിറഞ്ഞവനായ് ഇല്ലാരുമില്ലാരും
 
3   അവനെപ്പോല്‍ കൈവിടാസഖിയായിട്ടെന്നും ഇല്ലാരുമില്ലാരും
     അവനെപ്പോല്‍ പാപിയെത്തേടിയോനായ് ഇല്ലാരുമില്ലാരും
 
4   താതന്‍ താന്‍ തന്നിടും ദാനം പോലൊന്ന് ഇല്ലൊന്നുമില്ലൊന്നും
     താന്‍ തരും സ്വര്‍ഗ്ഗീയവീടിനു തുല്യം ഇല്ലൊന്നുമില്ലൊന്നും-      
 
V.T

 Download pdf
33907044 Hits    |    Powered by Revival IQ