Search Athmeeya Geethangal

469. യേശുവെപ്പോലെ ആകുവാന്‍ 
Lyrics : V.N.
                        ‘More about Jesus’
 
1   യേശുവെപ്പോലെ ആകുവാന്‍ യേശുവിന്‍ വാക്കു കാക്കുവാന്‍
    യേശുവെ നോക്കി ജീവിപ്പാന്‍ ഇവയെ കാംക്ഷിക്കുന്നു ഞാന്‍
 
          ഉറപ്പിക്കെന്നെ എന്‍നാഥാ! നിറയ്ക്കയെന്നെ ശുദ്ധാത്മാ!
          ക്രിസ്തന്‍ മഹത്ത്വത്താലെ ഞാന്‍ മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
 
2   ശൈശവ പ്രായവീഴ്ചകള്‍ മോശെയാലുള്ള താഴ്ചകള്‍
    നീക്കുക എല്ലാം നായകാ! ഏകുക നിന്‍ സമ്പൂര്‍ണ്ണത-
 
3   പ്രാര്‍ത്ഥനയാല്‍ എപ്പോഴും ഞാന്‍ ജാഗരിച്ചു പോരാടുവാന്‍
    നിന്‍റെ സഹായം നല്‍കുക എന്‍റെ മഹാപുരോഹിതാ!-
 
4   വാഗ്ദത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തമാക്കുവാന്‍
    പൂര്‍ണ്ണപ്രകാശം രക്ഷകാ പൂര്‍ണ്ണവിശ്വാസത്തെയും താ-
 
5   ഭീരുത്വത്താല്‍ അനേകരും തീരെ പിന്മാറി ഖേദിക്കും
    ധീരത നല്‍കുകേശുവേ വീരനാം സാക്ഷി ആക്കുകേ-
 
6   വാങ്ങുകയല്ല ഉത്തമം താങ്ങുക ഏറെ ശുദ്ധമാം
    എന്നു നിന്നോടുകൂടെ ഞാന്‍ എണ്ണുവാന്‍ ജ്ഞാനം നല്‍കണം-
 
7   തേടുവാന്‍ നഷ്ടമായതും നേടുവാന്‍ ഭ്രഷ്ടമായതും
    കണ്ണുനീര്‍വാര്‍ക്കും സ്നേഹം താ വന്നു നിന്‍ അഗ്നി കത്തിക്ക-
 
8   കഷ്ടതയിലും പാടുവാന്‍ നഷ്ടമതില്‍ കൊണ്ടാടുവാന്‍
    ശക്തിയരുള്‍ക നാഥനേ! ഭക്തിയില്‍ പൂര്‍ണ്ണനാക്കുകേ-
 
9   യേശുവിന്‍ കൂടെ താഴുവാന്‍ യേശുവിന്‍ കൂടെ വാഴുവാന്‍
     യേശുവില്‍ നിത്യം ചേരുവാന്‍ ഇവയെ കാംക്ഷിക്കുന്നു ഞാന്‍-

 Download pdf
33907282 Hits    |    Powered by Revival IQ