Search Athmeeya Geethangal

696. യേശുവെന്‍റെ നായകന്‍ യേശുവെന്‍റെ 
Lyrics : K.V.H.
യേശുവെന്‍റെ നായകന്‍ യേശുവെന്‍റെ ദായകന്‍
യേശുവെന്‍റെ പാലകന്‍ എന്‍റെ സര്‍വ്വവും
 
1   കൂരിരുളിന്‍ പാതയില്‍ ദീപം കാട്ടിടും
     അഗ്നിയിന്‍ നടുവിലെന്‍ ചാരെ വന്നീടും-
 
2   കാല്‍വറിക്കുരിശതില്‍ യാഗമായവന്‍
     പാപവും ശാപവും നീക്കിത്തന്നവന്‍-
 
3   പച്ചയായ പുല്‍പ്പുറങ്ങള്‍ കാട്ടിടുന്നവന്‍
     സ്വച്ഛമാം നദിക്കരികെ നടത്തിടുന്നവന്‍-
 
4   വാനദൂതസേനയുമായി വന്നീടുന്നവന്‍
     വേഗമെന്നെ ചേര്‍ത്തിടും തന്‍സന്നിധാനത്തില്‍-

 Download pdf
33906887 Hits    |    Powered by Revival IQ