Search Athmeeya Geethangal

420. യേശുവിലെന്‍ തോഴനെ കണ്ടേന്‍ 
1   യേശുവിലെന്‍ തോഴനെ കണ്ടേന്‍ എനിക്കെല്ലാമായവനെ
    പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ
    ശാരോനിന്‍ പനിനീര്‍ പുഷ്പം അവനെ ഞാന്‍ കണ്ടെത്തിയേ
    പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ-
 
          തുമ്പം ദു:ഖങ്ങളതില്‍ ആശ്വാസം നല്‍കുന്നോന്‍
          എന്‍ഭാരമെല്ലാം ചുമക്കാമെന്നേറ്റതാല്‍ ശാരോനില്‍..
 
2   ലോകരെല്ലാം കൈവെടിഞ്ഞാലും ശോകഭാരം ഏറിയാലും
    യേശു രക്ഷാകരന്‍ താങ്ങും തണലുമായ്
    അവനെന്നെ മറുക്കുകില്ല മൃത്യുവിലും കൈവിടില്ല
    അവനിഷ്ടം ഞാന്‍ ചെയ്തെന്നും ജീവിക്കും-
 
3   മഹിമയില്‍ ഞാന്‍ കിരീടം ചൂടി അവന്‍ മുഖം ഞാന്‍ ദര്‍ശിക്കും
    അങ്ങു ജീവന്‍റെ നദി കവിഞ്ഞൊഴുകുമേ
    ശാരോനിന്‍ പനിനീര്‍ പുഷ്പം അവനെ ഞാന്‍ കണ്ടെത്തിയേ
    പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ-    

 Download pdf
33907318 Hits    |    Powered by Revival IQ