Search Athmeeya Geethangal

1138. യേശുവിന്നരികില്‍ വാ പാപി 
Lyrics : T.J.V
യേശുവിന്നരികില്‍ വാ പാപി!
ഈശന്‍ നിന്‍ ദുരിതങ്ങള്‍ തീര്‍ത്തിടും വേഗം
 
1   പാപത്തില്‍ വളര്‍ന്നു നീ നരകത്തീയില്‍ വീണു
     താപത്താലെരിയാതെ വരിക വൈകാതെ-
 
2   നിന്‍പാപമഖിലവും തന്‍ കണ്ണിന്നു മുമ്പാകെ
     കാണുന്നായതിനാലെ താണു നീ വേഗം-
 
3   പാപിക്കാശ്രയമായി താനല്ലാതെയില്ലാരും
     പാദേ ചേര്‍ന്നിടുന്നോരെ പാലിക്കുന്നോരു-
 
4   ആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടു
     ക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ?-
 
5   ഒന്നുകൊണ്ടുമെന്‍ ചാരേ വന്നിടും നരരെ ഞാന്‍
     നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരു-
 
6   നിന്നെ നോക്കിയും കൊണ്ടു കണ്ണുനീര്‍ ചൊരിയുന്നു
     പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെ-
 
7   ഉന്നതന്‍ വിളികേട്ടു പിന്നാലെ വരികെന്നാല്‍
     പൊന്നുലോകത്തിലെന്നും സാമോദം വാഴാം-                             
 
T.J.V

 Download pdf
33906855 Hits    |    Powered by Revival IQ