Search Athmeeya Geethangal

421. യേശുവിന്‍ സാക്ഷിയായ് പോകുന്നു 
Lyrics : C.J.
    
രീതി: കാല്‍വറി മാമലമേട്ടില്‍
         
യേശുവിന്‍ സാക്ഷിയായ് പോകുന്നു ഞാനിന്നു
ക്രൂശിന്‍ പാതയില്‍ ഹാ! എനിക്കെത്രയോ
യോഗ്യമതാകയാല്‍ ഞാന്‍ മഹാ ഭാഗ്യവാന്‍!
 
1   വിശ്വാസത്താലിന്നു പോകുന്നു ഞാന്‍ സ്വന്ത ശാശ്വതനാട്ടില്‍
    മന്നില്‍ ഞാനന്യന്‍ ക്രിസ്തുവില്‍ ധന്യനെന്നതു നിര്‍ണ്ണയം-
 
2   മന്നിന്‍ മഹികമകള്‍ മാനധനാദികളെന്നിവയല്ല
    ക്രിസ്തുവിന്‍ നിന്ദ നിത്യ ധനമെന്നെണ്ണി പോകുന്നേന്‍-
 
3   ആശ്വാസദായകന്‍ വിശ്വാസനായകന്‍ സത്പ്രകാശകന്‍
    പാതയിലെന്നും നല്ലൊളി തന്നു നടത്തിടുന്നെന്നെ-
 
4   പുത്തനാം ശാലേമിലെത്തിയെന്‍ രാജനെ കാണും വേഗത്തില്‍
     നിത്യസന്തോഷം ഗീതങ്ങളോടെ തന്‍പാദം ചേരും ഞാന്‍-

 Download pdf
33907152 Hits    |    Powered by Revival IQ