Search Athmeeya Geethangal

1050. ആ-ആ-ആ-ആ-എന്നു കാണും 
ആ-ആ-ആ-ആ-എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോവാന്‍ കാലമായ്
രാജാധിരാജന്‍ വരുന്നു വേഗം പ്രിയരെ!
 
1   കാഹളനാദം കേട്ടിടുന്ന നാളില്‍
     ഹല്ലേലുയ്യാ! ഗീതം പാടിടുമെ അന്നു ഞാന്‍-
 
2   എന്നിനി ഞാന്‍ ചേര്‍ന്നിടും പൊന്മുഖം കാണുവാന്‍
     ശോഭയേറും നാട്ടില്‍ ഞാന്‍ പോയിടുവാന്‍ കാലമായ്-
 
3   ലോകത്തില്‍ ഞാനൊരു നിന്ദിതനെങ്കിലും
     മേഘത്തില്‍ ഞാനൊരു വധുവായ് വാഴുമെ-
 
4   യേശു രാജന്‍ വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍
     സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാസം ചെയ്വാന്‍ കാലമായ്-ആ-
 
5   മുള്‍ക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
     പൊന്‍കിരീടധാരിയായ് അന്നു ഞാന്‍ കാണുമെ-

 Download pdf
33907077 Hits    |    Powered by Revival IQ