Search Athmeeya Geethangal

1081. യേശുവിന്‍ സാക്ഷികള്‍ നാം സു 
Lyrics : M.E.C.
യേശുവിന്‍ സാക്ഷികള്‍ നാം സുവിശേഷത്തിന്‍ സേനകള്‍ നാം
ജയ് ജയഗീതം ശുഭനാദം സുവിശേഷം
 
1   പാപത്തെ വെറുക്കുന്നു-ദൈവം പാപിയെ സ്നേഹിക്കുന്നു
     നല്ല സന്ദേശം-നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം-
 
2   ദൈവത്തിന്‍ മഹത് സ്നേഹം-ഏകജാതനെത്തന്ന സ്നേഹം
     കല്‍മനം മാറ്റും-നന്മകളൂറ്റും കൃപയുടെയുറവിടമാം-
 
3   ലജ്ജിതരാകേണ്ട-ലവ ലേശവും ഭയം വേണ്ടാ
     ദൈവിക ശക്തി-പാപിക്കു മുക്തി നല്‍കുന്നു സുവിശേഷം-
 
4   വേറൊരു സുവിശേഷം-ഇല്ല പാരിതിലിന്നശേഷം
     പാപികള്‍ സ്വര്‍ഗ്ഗം-പൂകുന്ന മാര്‍ഗ്ഗം മറ്റില്ലെന്നറിയിക്ക നാം

 Download pdf
33907368 Hits    |    Powered by Revival IQ