Lyrics : P.V.T.രീതി : നീയല്ലോ ഞങ്ങള്‍ക്കുള്ള
യേശുവിന് വീരന്മാരെ ധൈര്യത്തോടെ നടപ്പിന്
ആശു നമുക്കുണ്ടു ജയം വൈരിയോടു പൊരുതാന്‍
1 ലേശവും ഭയം വേണ്ടാ നമുക്കിന്നു ജയിക്കാം
യേശുതാന്‍ കൂടെയുണ്ടു നായകനായെപ്പോഴും-
2 സ്നേഹത്തിന് കൊടിപിടിച്ചെല്ലാടവും ചുറ്റി നാം
കാഹളങ്ങള്‍ ഊതുക വന്‍ കോട്ടകള്‍ ഇടിയുമേ-
3 ശത്രുത്വം എന്ന നടുമതിലവന് ഇടിച്ചു
പുത്രത്വത്തിന് ആവിയെ തന്നു നമുക്കതിനാല്‍-
4 സുവിശേഷക്കൊടിയെ പിടിച്ചുയര്ത്തിടുക
സവിശേഷം വിവരിക്ക കുരിശിന്റെ രഹസ്യം-
5 സത്യമാം അരക്കെട്ടും നീതിയെന്ന കവചം
സത്യസുവിശേഷ യത്നച്ചെരിപ്പതും ധരിച്ചു-
6 രക്ഷയിന്‍ കൊടി നമുക്കിക്ഷണമുയര്ത്തണം
രക്ഷപ്പെട്ട ജനത്തിന്റെ ധൈര്യമവര്‍ കാണുവാന്‍
7 രക്ഷയിന്‍ ശിരസ്ത്രം, വിശ്വാസമെന്ന പരിച
രക്ഷകന്റെ വചനമാം ആത്മവാളും ധരിച്ചു-
8 ജയത്തിന് കൊടിയുണ്ടു നമുക്കിന്നു പിടിപ്പാന്‍
ഭയപ്പെടാന്‍ അടിമയിന്‍ ആവിയല്ല നമുക്ക്-
9 വീരന്മാര്ക്കാവശ്യം നല് ധീരതയതല്ലയോ?
ഭീരുത്വം നമുക്കിനി തീരെ വേണ്ടാ നിശ്ചയം-
10 ജയത്തെ നമുക്കേശുമൂലം തരുന്നവന്നു
ജയം! ജയം! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! നിരന്തം-
![](images/PDF.gif)
Download pdf