Search Athmeeya Geethangal

711. യേശുവിന്‍ മധുരനാമം എപ്പോ 
Lyrics : T.D.G.
                        “Take the name of Jesus”
 
1   യേശുവിന്‍ മധുരനാമം എപ്പോഴും സ്മരിക്കുക
     ആശ്വാസം നിനക്കതേകും ലേശം ഇല്ല സംശയം
         
          മാധുര്യ നാമമേ പാരിന്നാശ സ്വര്‍മോദം (2)
 
2   ഹാ! പ്രിയതമം ആ നാമം ഹൃദയത്തിന്നു സദാ
     കഷ്ടത്തില്‍ അവനെ ഓര്‍ക്ക കിട്ടും തന്‍ കൃപയുടന്‍-
3   ഏതവസ്ഥയിങ്കലും താന്‍ സാദരം തരും തുണ
     വിശ്വാസത്തിന്‍ കണ്ണുയര്‍ത്തി യേശുവെ വിളിക്ക നീ-
 
4   നിന്‍സ്വയം അവന്‍റെ ക്രൂശില്‍ നിന്നിറങ്ങിടാതെ നീ
     എന്നും തന്നില്‍ വാസം ചെയ്കില്‍ തന്നിടും അവന്‍ ബലം-
 
5   ശത്രു നിന്നെ നേരിടുന്ന മാത്രയില്‍ നിനയ്ക്കുക
     നിന്നില്‍ സര്‍വ്വശക്തനായ് താന്‍ എന്നും വാസം ചെയ്യുന്നു
 
6   ഹൃത്തില്‍ എന്നും പാര്‍ത്തിടുന്ന ക്രിസ്തു രക്ഷകന്‍റെ മേല്‍
     ആശ്രയം സദാ പതിപ്പോര്‍ വാഴും ജീവനില്‍ മുദാ-

 Download pdf
33907318 Hits    |    Powered by Revival IQ