Search Athmeeya Geethangal

522. കാത്തിടുന്നെന്നെ കണ്‍മണിപോലെ 
Lyrics : C.J.
കാത്തിടുന്നെന്നെ കണ്‍മണിപോലെ കരുണയോടെന്നും പരമേശന്‍
ആകയാലിന്നു ആകുലമകന്നു ആനന്ദമായ് പാടും സ്തുതിഗാനം
 
1   ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചും ലഭിച്ചെനിക്കാമേന്‍ ഹല്ലേലുയ്യ!-
 
2   അരികളെന്‍ ചുറ്റും അണിനിരന്നാലും ഭയമെനിക്കില്ല ലവലേശം-
 
3   മരണത്തിന്‍ നിഴലാം താഴ്വരയതിലും പതറാതെ നില്‍ക്കും ഞാന്‍ കൃപയാലെ-
 
4   അപകടവേളയില്‍ ദുര്‍ഘടവഴിയില്‍ അരികിലുണ്ടവന്‍ നല്‍തുണയേകാന്‍-
 
5   തീര്‍ന്നിടും ഖേദങ്ങള്‍ അഖിലവുമെന്‍റെ പ്രാണപ്രിയനിങ്ങു വരും നാളില്‍-

 Download pdf
33906841 Hits    |    Powered by Revival IQ