Lyrics : T.K.S.1 യേശുവിന് നാമം ശാശ്വതനാമം ക്ലേശമശേഷവും നീക്കും നാമം
വിശ്വസിക്കുന്നവര്‍ നാം ആശ്രയിക്കുന്നതും ആനന്ദിക്കുന്നതും
ആശ്വസിക്കുന്നതുമായ നാമം
അനുദിനം പുകഴ്ത്തുക നാം അ-അ-
2 ചിന്മയനാമം നന്മയിന് ധാമം കന്മഷക്കൂരിരുളിന് വിരാമം
മന്നിലിതിന്നു സമം ഉന്നതമാമംഗീകൃതനാമം
അന്യമില്ലെന്നതു നിര്‍ണ്ണയമാം
അനുദിനം പുകഴ്ത്തുക നാം അ-അ-
3 തന്തിരുനാമം എന്തഭിരാമം ആതുരര്ക്കാനന്ദമാം വിശ്രാമം
ഭക്തരിന്നുള്പ്രേമം വന്തിരയേറും സിന്ധുവാം ലോകം
താണ്ടുവതിന്നുതകുന്ന നാമം
അനുദിനം പുകഴ്ത്തുക നാം അ-അ-
4 ഏതൊരു നാവും യേശുവിന് നാമം
ഓതിടും നാള്വരുന്നെന്തുകേമം
നിരുപമം നിസ്സീമം ആരുമവന് തൃപ്പാദപ്രണാമം
ചെയ്തിടുമന്നഭിവന്ദ്യനാമം
അനുദിനം പുകഴ്ത്തുക നാം അ-അ-
![](images/PDF.gif)
Download pdf