Search Athmeeya Geethangal

1083. യേശുവിന്‍നാമം വിജയിക്കട്ടെ  
1   യേശുവിന്‍നാമം വിജയിക്കട്ടെ സാത്താന്യ കോട്ടകള്‍ തകര്‍ന്നിടട്ടെ
     സുവിശേഷത്തിന്‍ കൊടി ഉയരട്ടെ നാമധേയ സംഘങ്ങള്‍ ഉണര്‍ന്നിടട്ടെ
         
          പോകുകു നാം പോര്‍വീരരായ് രക്ഷകനേശുവിന്‍ പ്രിയജനമേ!
          രക്ഷാദൂതിന്‍ പടഹവുമായ് ഉണര്‍വ്വോടു മുന്നോട്ടു പോകുക നാം
 
2   വിധിയുടെ വിശാല താഴ്വരയില്‍ ബഹുസഹസ്രം പേര്‍ സമൂഹമായ്
     വിനാശഗര്‍ത്തം പൂകിടുവാനായ് വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോള്‍
 
3   അന്തിമ ദുര്‍ഘടസമയമിതില്‍ അധര്‍മ്മമൂര്‍ത്തി വരും മുമ്പ്
     ആത്മികമാം ദൈവരാജ്യത്തിന്നായ് ആത്മബലത്താലടരാടുക നാം-

 


 Download pdf
33906887 Hits    |    Powered by Revival IQ