Search Athmeeya Geethangal

315. യേശുവിന്‍ നാമം മധുരിമനാമം 
യേശുവിന്‍ നാമം മധുരിമനാമം
ഇണയില്ലാനാമം ഇമ്പനാമം
 
1   പാപത്തിന്‍ ഭാരം ശാപവും നീക്കും
     പരമ സന്തോഷം ഏകിടും നാമം
 
2   പരിമള തൈലം പോലേശുവിന്‍ നാമം
     പാരെങ്ങും വാസന വീശിടും നാമം
 
3   വാനിലും ഭൂവിലും മേലായ നാമം
     വാനാധിവാനവനേശുവിന്‍ നാമം
 
4   വാഗ്ദത്തമഖിലവും നല്‍കിടും നാമം
     ആശ്രിതര്‍ക്കാലംബദായക നാമം
 
5   എത്ര മഹാത്ഭുതം യേശുവിന്‍ നാമം
     ഏവരുമൊരുപോല്‍ വണങ്ങിടും നാമം-

 Download pdf
33907394 Hits    |    Powered by Revival IQ