Search Athmeeya Geethangal

162. യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമം 
യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
യേശുവിന്‍ നാമം എനിക്കെത്രയാനന്ദം
 
1   പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
     യേശു ക്രൂശിലേറി തന്‍റെ ജീവനര്‍പ്പിച്ചു
     യേശു എത്ര നല്ലവന്‍ യേശു എത്ര വല്ലഭന്‍
     പതിനായിരത്തിലതിശ്രേഷ്ഠനവന്‍-
 
2   നല്ലിടയനായ യേശുനാഥന്‍
    നിരന്തരമായെന്നെ വഴിനടത്തും
     അവനെന്നെ ശാസിക്കും അവനെന്നെ രക്ഷിക്കും 
     തന്‍ കൊടിക്കീഴിലെന്ന നിത്യം നടത്തുമവന്‍
 
3   സമാധാനമില്ലാതെ ഞാന്‍ വലഞ്ഞു
     യേശു സമാധാനമായെന്‍റെ അരികില്‍ വന്നു
     അവനെന്നെ അണച്ചു അവനെന്നെ താങ്ങി-തന്‍
     ഭുജബലത്താലെന്നെ നടത്തുമവന്‍-

 Download pdf
33907437 Hits    |    Powered by Revival IQ