Search Athmeeya Geethangal

891. അംബയെരുശലേം അമ്പരിന്‍ 
Lyrics : K.V.S
മണവാട്ടിയുടെ വര്‍ണ്ണന. വെളി. 21
         
അംബയെരുശലേം അമ്പരിന്‍ കാഴ്ചയില്‍
അംബരേ വരുന്ന നാളെന്തു മനോഹരം!
 
1   തന്‍മണവാളനുവേണ്ടിയലങ്കരി-
     ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക
 
2   നല്ല പ്രവൃത്തികളായ സുചേലയെ
     മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്-
 
3   ബാബിലോന്‍ വേശ്യയെപ്പോലിവളെ മരു-
     ഭൂമിയിലല്ല കാണ്‍മൂ മാമലമേല്‍ ദൃഢം-
 
4   നീളവും വീതിയും ഉയരവും സാമ്യമായ്
     കാണുവതിവളിലാണന്യയിലല്ലതു-
 
5   ഇവളുടെ സൂര്യചന്ദ്രര്‍ ഒരു വിധത്തിലും വാനം
     വിടുകയില്ലവള്‍ ശോഭ അറുതിയില്ലാത്തതാം-
 
6   രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
     സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും-
 
7   കനകവും മുത്തു രത്നം ഇവയണികില്ലെങ്കിലും
     സുമുഖിയാമിവള്‍ കണ്ഠം ബഹുരമണീയമാം

 Download pdf
34198319 Hits    |    Powered by Revival IQ