Search Athmeeya Geethangal

473. യേശുവിന്‍ തിരുമുഖമേ-എനിക്കേറ്റം 
Lyrics : P.V.T.
യേശുവിന്‍ തിരുമുഖമേ-എനിക്കേറ്റം
ആശ്വാസം പ്രതിദിനമേ
 
1   നാശലോകത്തില്‍നിന്നു ദാസനാമെന്നെയവന്‍
    ആശയോടെ വീണ്ടെടുത്തതോര്‍ക്കുന്നേരം-
 
2   വാനദിനേശനാമെന്‍ നായകനെ ഞാനെന്‍റെ
    മാനസേ ധ്യാനിച്ചിടുമ്പോള്‍ സ്നേഹമാര്‍ന്ന-
 
3   നാഥനാമേശുവിന്‍റെ പാദത്തിലിരുന്നു ഞാന്‍
    വേദവാക്യങ്ങള്‍ കൃപയാല്‍ ധ്യാനിക്കുമ്പോള്‍-
 
4   അരുണോദയ സമയേ പരിചൊടെഴുന്നു തിരു-
    ചരണസമീപേ ചെല്ലുമ്പോള്‍ ഇമ്പമേറും-
 
5   ഓരോ കാര്യങ്ങളെന്‍റെ നേരെ വന്നെതിര്‍ത്തുകൊ-
    ണ്ടോരോന്നായ് വിഷമിപ്പിക്കും നേരമെന്‍റെ-
 
6   മോടിയേറും മുഖത്തിലേറെ പാടുകളേറ്റു
     വാടിയതോര്‍ത്തു നോക്കുമ്പോള്‍ പ്രാണനാഥന്‍-
 
7   മേഘവാഹനത്തില്‍ സ്വര്‍ല്ലോക ദൂതരുമായി
     ആഘോഷമോടെ വരുമ്പോള്‍ ശോഭതിങ്ങും-

 Download pdf
33906739 Hits    |    Powered by Revival IQ