Lyrics : V.N. ‘Beautiful words.. wonderful words of Life’
1 യേശുവിന് തിരുപ്പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം
തന്റെ വിശുദ്ധവാക്യത്തില്‍ നമ്മുടെ ജീവനാം
യേശുവിന് സുവിശേഷം ദിവ്യമാം ഉപദേശം
കേള്‍ക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങള്‍
2 ദൈവവചനം ജീവനും ശക്തിയും ആകയാല്‍
ആത്മരക്ഷയുണ്ടേവന്നും ഉള്ളത്തില്‍ കൈക്കൊണ്ടാല്‍
ആത്മമരണം മാറും നീതിയില്‍ അവന് വാഴും-
3 അജ്ഞനെ ജ്ഞാനിയാക്കുവാന്‍ വചനം ജ്ഞാനമാം
സത്യത്തില്‍ അതു കാക്കുവാന്‍ സ്വര്ഗ്ഗത്തിന് ദാനമാം
ഒഴിയാന്‍ നിത്യനാശം കാലിന്നൊരു പ്രകാശം-
4 സത്യദൈവത്തിന് ഭക്തന്മാര് വചനം കാക്കയാല്‍
സല്‍പ്രവൃത്തിക്കു ശക്തന്മാര് ആകുന്നു നാള്‍ക്കുനാള്‍
ദൈവമുഖപ്രസാദം നിത്യം അവര്‍ക്കാഹ്ലാദം-
5 ലോകങ്ങള്‍ അവസാനിക്കും വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തൊരവകാശം-
![](images/PDF.gif)
Download pdf