Search Athmeeya Geethangal

541. യേശുവിന്‍ അജഗണം നമ്മള്‍ 
Lyrics : G.P.
യേശുവിന്‍ അജഗണം നമ്മള്‍ ലേശവും ഭയം കലരേണ്ട!
ശാശ്വത ഭുജത്താലവന്‍ നമ്മെ നടത്തും
ആലസ്യമെല്ലാമകറ്റും-ഹാലേലുയ്യ!
 
1   കണ്മണി പോലവന്‍ കാക്കും കന്മഷക്കൂരിരുള്‍ നീക്കും
     നന്മയും കൃപയും നമ്മെ പിന്തുടരും
     ഉല്ലാസമായ് വഴിനടത്തും-ഹാലേലുയ്യ!
 
 
2   ഭീതിയിന്‍ കാര്‍മൂടും നേരം പ്രീതിയിന്‍ വാനൊളി വീശും
     ആധിയും വ്യാധിയുമെല്ലാമവന്‍ ഹനിക്കും
     ആമോദമായവന്‍ നടത്തും-ഹാലേലുയ്യ!
 
3   മാധുര്യ തൂമൊഴി തൂകും മാനസവേദന മാറ്റും
     ക്രൂശിന്‍റെ പാതയില്‍ എന്നും നമ്മെ നടത്തും
     ആനന്ദമായവന്‍ പുലര്‍ത്തും-ഹാലേലുയ്യ!
 
4   കാഹളധ്വനി നമ്മള്‍ കേള്‍ക്കും കര്‍ത്താവിന്‍ വീട്ടില്‍ നാം ചേരും
     നിസ്തുല്യമഹസ്സില്‍ നിത്യം നമ്മള്‍ വസിക്കും
     ഹല്ലെലുയ്യ പാടി സ്തുതിക്കും-ഹാലേലുയ്യ!-                               G.P

 Download pdf
33906782 Hits    |    Powered by Revival IQ