Search Athmeeya Geethangal

633. യേശുവിന്‍ ജനമേ ഭയമെന്തി 
Lyrics : T.K.S.
1   യേശുവിന്‍ ജനമേ ഭയമെന്തിന്നകമേ ലേശവും കലങ്ങേണ്ട
     നാമവന്‍ ദാസരായ് വസിച്ചിടാം
     ലോകത്തിലെന്തെല്ലാം ഭവിച്ചാലും അ അ
     ആപത്തനര്‍ത്ഥങ്ങളണഞ്ഞാലും താപം നമുക്കില്ലെന്നറിഞ്ഞാലും-
 
2   സകലത്തിന്‍ ലാക്കും അധിപനുമവനാം ഉലകത്തെ നിര്‍മ്മിച്ചോനും
     താണുവന്നുലകത്തില്‍ കുരിശേറി അ അ
     മാനവര്‍ക്കായ് മരിച്ചുയിര്‍ത്തേകി ദാനമായ് രക്ഷ നരര്‍ക്കായി-
 
3   മരണത്താല്‍ മാറുന്നധിപരിന്‍ പിമ്പേ പോയവര്‍ ലജ്ജിക്കുമ്പോള്‍
     നാമവന്‍ നാമത്തില്‍ ജയ് വിളിക്കും
     മരണത്തെ ജയിച്ചവന്‍ ജയവീരന്‍ അ അ
     ശരണമായ് തീര്‍ന്നതെന്തൊരു ഭാഗ്യം അവനെയനുഗമിപ്പതു യോഗ്യം
 
4   വേഗം ഞാനിനിയും വരുമെന്നു ചൊന്ന്
     ലോകം വെടിഞ്ഞ നേതാവേശു താനാരുമില്ലിതുപോലെ
     നിത്യത മുഴുവന്‍ നിലനില്‍ക്കും അ അ
     പ്രതിഫലം താന്‍ തരും നിര്‍ണ്ണയമായ് അതിന്നായ് താന്‍ വരുമതിവേഗം
 
5   പോരുകള്‍ സഹിച്ചും വൈരിയെ ജയിച്ചും
     പാരിതില്‍ തിരുനാമം ഘോഷിപ്പാന്‍ ചേരുവിനതിമോദം
     ഭിന്നതവെടിയാ-മൊന്നാകാം അ അ
     ഉന്നതചിന്തയോടുണര്‍ന്നിടാം മന്നവനെ നമുക്കെതിരേല്‍ക്കാം

 Download pdf
33907363 Hits    |    Powered by Revival IQ