Search Athmeeya Geethangal

3. യേശുവിന്‍റെ തിരുനാമത്തിന്നു 
Lyrics : M.E.C.
യേശുവിന്‍റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ
 
1    വാനിലും ഭൂവിലും മേലായ നാമം
      വന്ദിത വല്ലഭ നാമമതു ദൂതര്‍
      വാഴ്ത്തി പുകഴ്ത്തിടും നാമമതു
 
2    പാപത്തില്‍ ജീവിക്കും പാപിയെ രക്ഷിപ്പാന്‍
      പാരിതില്‍ വന്നൊരു നാമമതു
      പരലോകത്തില്‍ ചേര്‍ക്കും നാമമതു-
 
3    ഉത്തമ ഭക്തന്മാര്‍ വാഴ്ത്തിപ്പുകഴ്ത്തിടും
      ഉന്നതമാം ദൈവനാമമതു
      ഉലകെങ്ങും ധ്വനിക്കുന്ന നാമമതു-
 
4    സങ്കടം ചഞ്ചലം ശോധന വേളയില്‍
      താങ്ങി നടത്തിടും നാമമതു
      ഭയം മറ്റുമകറ്റിടും നാമമതു-

 Download pdf
33907363 Hits    |    Powered by Revival IQ