Search Athmeeya Geethangal

748. യേശുവാരിലുമുന്നതനാമെന്നാത്മ 
Lyrics : M.E.C.
1   യേശുവാരിലുമുന്നതനാമെന്നാത്മ സഖാവവനെ
     തായ് മറക്കാമെങ്കിലുമെന്നെ മറക്കാ സ്നേഹിതനേ
     ഏവരുമെന്നെ കൈവെടിഞ്ഞിടുകില്‍ യേശു താനെന്നരികില്‍ കാണും
     ഏതുഖേദവും തീരും ഞാന്‍ തിരുമാറില്‍ ചാരിടുമ്പോള്‍-
 
2   എന്നെത്തേടി വിണ്‍നഗരം വിട്ടു മന്നില്‍ വന്നവനാം
     എന്‍റെ പാപശാപമകറ്റാന്‍ ജീവന്‍ തന്നവനാം
     എന്തിനും ഹാ! തന്‍തിരു സ്നേഹ പാശബന്ധമഴിക്കുവാന്‍ കഴിയാ
     എന്നുമെന്നും ഞാനിനിയവനിലും അവനിനിയെന്നിലുമാം-
 
3   മാനസമേ! ചാരുക ദിനവും ഈ ദിവ്യ സ്നേഹിതനില്‍
     ധ്യാനം ചെയ്യുക തന്‍തിരു സ്നേഹ മധുരിമ സന്തതവും
     ഏതു ഖേദം വരികിലും പതറായേശുതാന്‍ നിന്നാശ്രയമതിനാല്‍
     അന്ത്യത്തോളം പൊരുതുക കുരിശിന്നുത്തമനാം ഭടനായ്-

 Download pdf
33907394 Hits    |    Powered by Revival IQ