Search Athmeeya Geethangal

947. യേശു വരുന്നു വേഗം വരുന്നു ഒരുങ്ങു 
Lyrics : M.E.C.
യേശു വരുന്നു വേഗം വരുന്നു ഒരുങ്ങുവിന്‍ പ്രിയരേ!-നമ്മള്‍
പ്രാണനാഥന്‍ വരുന്നു കാണുവാന്‍ കാത്തിരിപ്പിന്‍ പ്രിയരേ!
 
1   അത്തിവൃക്ഷം തളിര്‍ത്തുനില്‍ക്കും കാലമായല്ലോ
     കാത്തിരുന്ന സ്വന്തനാട്ടില്‍ യൂദര്‍ പോയല്ലോ
     കാലമേറെയില്ല-കാന്തന്‍ താമസിക്കയില്ല
     വേഗം വന്നു വീട്ടില്‍ നമ്മെ ചേര്‍ത്തിടുമല്ലോ-
 
2   സര്‍വ്വസൃഷ്ടിജാലം പോലും കാത്തിരിക്കയാം
     ദൈവപുത്രന്‍ വീണ്ടെടുപ്പ് പൂര്‍ത്തിയാകുവാന്‍
     അന്നേ ശോകം തീരൂ-യേശു വന്നേ ശാപം മാറൂ
     ഉര്‍വിയെങ്ങുമന്നു മാത്രം ശാന്തി വന്നിടും-
 
3   ഉദയതാരമുദിച്ചു നേരം വെളുക്കുവോളവും
     ഹൃദയവീട്ടില്‍ വചനമാകും വിളക്കു വയ്ക്കുവിന്‍
     അന്ധകാരം മാറും-ദു:ഖബന്ധനങ്ങള്‍ തീരും
     നീതി സൂര്യന്‍ കാന്തി ചിന്തി വന്നുദിക്കുമേ-
 
4   പാരില്‍ തപിക്കും ഭക്തര്‍ ഖേദം വേഗം തീരുമേ
     നേരില്‍ തന്നെ കാണും നേരം കണ്ണീര്‍ തോരുമേ
     പിന്നെ ദു:ഖമില്ല മൃത്യുവെന്ന ശത്രുവില്ല
     എന്നുമെന്നും കര്‍ത്തനോടു ചേര്‍ന്നു വാഴുമേ!-

 Download pdf
33906750 Hits    |    Powered by Revival IQ