Lyrics : V.N.രീതി: വാഴ്ത്തുക നീ മനമേ
യേശുവരും വേഗത്തില്‍ ആശ്വാസമേ
യേശുവരും വേഗത്തില്‍-ക്രിസ്തേശു
1 മേഘം തന്തേരും അനേകരാം ദൂതരും
ശേഖരിപ്പാന് തന്നിലേക്കെല്ലാശുദ്ധരെ-
2 ദൈവത്തെ സത്യത്തിന് സേവ ചെയ്തവര്‍ക്കു
ചാവിനെ ജയിച്ചു തന് ജീവനെ കൊടുപ്പാന്‍-
3 തന്തിരുവരവിന്നായ് സന്തതം കാത്തവര്
അന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാന്‍-
4 ഭൃത്യന്മാര് താന്‍ ചെയ്ത സത്യപ്രകാരം
നിത്യമഹത്ത്വത്തിന്‍ രാജ്യത്തില്‍ വാഴാന്‍-
5 തന്ജനത്തിന്റെല്ലാ നിന്ദയെ നീക്കി
അന്‍പുള്ള കൈകൊണ്ട് കണ്ണുനീര് തുടപ്പാന്‍-
6 തന്തിരുമുഖത്തെ നാം കണ്‍കൊണ്ടു കണ്ടു
സന്തുഷ്ടരായെന്നും തന് നാമം സ്തുതിപ്പാന്‍-
7 ലോകത്തിന് ചിന്തകള്‍ പോകട്ടെയെല്ലാം
ഏക പ്രത്യാശ ഇങ്ങാക എന്‍യേശു-
![](images/PDF.gif)
Download pdf