Search Athmeeya Geethangal

119. യേശുരാജാ നിന്‍തിരു പാദത്തില്‍ 
Lyrics : A.V.
യേശുരാജാ നിന്‍തിരു പാദത്തില്‍
വന്ദനം വന്ദനം വന്ദനം!
പ്രാണനാഥാ നിന്‍ മുറിവില്‍ സദാ
ചുംബനം ചുംബനം ചുംബനം!
 
1   എന്നെ തേടി വന്ന ദേവ ദേവനേ
     എന്‍റെ ശാപം തീര്‍ത്ത നല്ല നാഥനേ
     തിരുച്ചോരചിന്തി എന്നെ വീണ്ടതാല്‍
     വന്ദനം വന്ദനം വന്ദനം!
 
2   പാപച്ചേറ്റില്‍ നിന്നെന്‍ പാദം പാറമേല്‍
     നിര്‍ത്തി പാടാന്‍ പുതുഗീതം തന്നതാല്‍
     സ്തുതി സ്തോത്രം സ്വീകരിപ്പാന്‍ യോഗ്യന്‍ നീ
     വന്ദനം വന്ദനം വന്ദനം!
 
3   എന്‍റെ പേര്‍ക്കായ് മരിച്ചെന്നാല്‍ മൂന്നാം നാള്‍
     ഉയിര്‍ത്തിന്നു താതന്‍ വലഭാഗത്തായ്
     പക്ഷവാദം ചെയ്യും മഹാ സ്നേഹമേ!
     വന്ദനം വന്ദനം വന്ദനം!
 
4   തിരുതേജസ് എനിക്കും തന്നിടുവാന്‍
     വേഗം വാനില്‍ വരും പ്രാണപ്രിയാ നിന്‍
     തിരുപാദം പണിഞ്ഞെന്നും പാടിടും          
     വന്ദനം വന്ദനം വന്ദനം!                   

 Download pdf
33906796 Hits    |    Powered by Revival IQ