Search Athmeeya Geethangal

770. അഴലേറും ജീവിത മരുവില്‍  
Lyrics : Muttam Geevarughese
അഴലേറും ജീവിത മരുവില്‍ നീ തളരുകയോ ഇനി സഹജ!
 
1   നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍ കണ്ണിന്‍മണിപോലെ കാത്തിടുമെ
     അന്ത്യംവരെ വഴുതാതെയവന്‍ താങ്ങി നടത്തിടും പൊന്‍കരത്താല്‍-
 
2   കാര്‍മുകില്‍ ഏറേക്കരേറുകിലും കാണുന്നില്ലെ മഴവില്ലിതിന്മേല്‍
     കരുതുക വേണ്ടതില്‍ ഭീകരങ്ങള്‍ കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ-
 
3   മരുഭൂപ്രയാണത്തില്‍ ചാരിടുവാന്‍ ഒരു നല്ലനായകന്‍ നിനക്കില്ലയോ?
     കരുതും നിനക്കവന്‍ വേണ്ടതെല്ലാം തളരാതെ യാത്ര തുടര്‍ന്നിടുക-
 
4   ചേലോടു തന്ത്രങ്ങള്‍ ഓതിടുവാന്‍ ചാരന്മാരുണ്ടധികം സഹജ!
     ചുടുചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോകതാങ്ങുകളില്‍-
 
5   കയ്പുള്ള വെള്ളം കുടിച്ചിടിലും കല്‍പ്പന പോലെ നടന്നിടണം
     ഏല്‍പ്പിക്കയില്ലവന്‍ ശത്രുകൈയില്‍ സ്വര്‍പ്പുരം നീ അണയുംവരെയും

 Download pdf
34198400 Hits    |    Powered by Revival IQ