Search Athmeeya Geethangal

204. യേശു രാജാ രാജാ വാഴ്ക വാഴ്ക  
Lyrics : M.E.C.
യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം വാഴ്ക!
വാഴ്ക ജ്ഞാനും ധനവും ബലവും
മഹിമയുമണിഞ്ഞു നീ വാഴ്ക!
 
1   ഭൂരാജാക്കള്‍ക്കധിപതിയാം നീ
     നീചരാം ഞങ്ങളെ സ്നേഹിച്ചു
     പാപം പോക്കി ദേവന്നു ഞങ്ങളെ
     രാജപുരോഹിത ഗണമാക്കി
 
2   നീ അറുക്കപ്പെട്ടു നിന്‍ നിണംകൊണ്ടു
     സകലഗോത്രത്തില്‍ നിന്നും
     ഭാഷയില്‍ വംശത്തില്‍ ജാതിയില്‍ നിന്നും
     ഞങ്ങളെ വിലയ്ക്കു നീ വാങ്ങി-
 
3   ആദ്യനും അന്ത്യനും ജീവനുള്ളവനും
     അല്‍ഫ ഒമേഗയും നീയേ
     മരിച്ചവനെങ്കിലും മരണത്തെ ജയിച്ചു നീ
     ജീവിക്കുന്നെന്നും ഞങ്ങള്‍ക്കായ്-
 
4   ഹല്ലേലുയ്യാ രക്ഷയും മഹത്ത്വവും
     ശക്തിയും ക്രിസ്തുവിനെന്നും
     ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേന്‍-

 Download pdf
33907058 Hits    |    Powered by Revival IQ