Search Athmeeya Geethangal

731. എന്‍ യേശുവേ! എന്‍ ജീവനേ! 
Lyrics : M E Cherian, Madurai
എന്‍ യേശുവേ! എന്‍ ജീവനേ! എന്നാശ നീ മാത്രമാം
 
1   ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍
     എന്‍ കാന്താ! നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍ വന്നിടും-
 
2   ഉറ്റോരുപേക്ഷിച്ചിടും എന്‍ കൂട്ടാളികള്‍ പോയിടും
     തെറ്റാതെന്നാവശ്യ നേരങ്ങളില്‍ കൂട്ടായെനിക്കുണ്ടു നീ-
 
3   രാവില്‍ വിളക്കാണു നീ എന്‍നാവില്‍ മധുവാണു നീ
     അളവില്ലാ കദനത്തിന്‍ കാര്‍മേഘത്തില്‍ മഴവില്ലിന്നൊളിയാണു നീ-
 
4   വേറില്ലെനിക്കാശ്രയം ഹാ! വേറില്ലെനിക്കാരുമേ
     നേരിട്ടറിഞ്ഞെന്നഴല്‍ നീക്കുവാന്‍ ചാരത്തു നീ മാത്രമേ-
 
5   ഒന്നേയെനിക്കാഗ്രഹം ഞാന്‍ നിന്നെയെന്‍ മുന്‍കാണണം
     എന്നേരവും നിന്‍ മുഖദര്‍ശനം തന്നേഴയെയോര്‍ക്കണം-            

 Download pdf
48673252 Hits    |    Powered by Oleotech Solutions