Search Athmeeya Geethangal

969. യേശു രാജന്‍ മേഘത്തേരില്‍ 
Lyrics : T.T.M
രീതി: പദം പദം ഉറച്ചു നാം
         
യേശു രാജന്‍ മേഘത്തേരില്‍ വന്നിടുവാന്‍ കാലമായ്
ആശയോടു കാത്തിരിക്കും ഭക്തരേ ഉണരുവിന്‍
 
1   മണ്ണിതിന്‍റെ ദു:ഖവും നിലവിളിയും നീങ്ങിടും
     കണ്ണുനീര്‍ തുടച്ചിടുവാന്‍ കര്‍ത്തന്‍ കരം നീട്ടിടും-
 
2   ആര്‍ത്തിയോടു കാത്തിരിക്കും ശുദ്ധരിന്‍ സമൂഹമേ
     പാര്‍ത്തലം വിട്ടക്കരയ്ക്കു പോകുവാന്‍ സമയമായ്-
 
3   നന്നു, നല്ലദാസനേ! നീയല്‍പ്പത്തില്‍ വിശ്വസ്തനായ്
     എന്നു ചൊല്ലും കര്‍ത്തന്‍ ശബ്ദം കേട്ടിടാന്‍ സമയമായ്-
 
4   കാലമെല്ലാം നീങ്ങിടാറായ് നിത്യതയുദിക്കാറായ്
     കര്‍ത്തന്‍ ശില്‍പ്പിയായിത്തീര്‍ത്ത പട്ടണത്തിലെത്താറായ്-
 
5   രക്തം ചിന്തി നമ്മെ വീണ്ട കര്‍ത്തന്‍ മുഖം കണ്ടതില്‍
     മുത്തം ചെയ്തു നന്ദിയോടു വന്ദിച്ചിടാന്‍ കാലമായ്-
 
6   വിണ്ണിന്‍ നാഥനോടു ചേരാന്‍ മണ്ണിനെ വെടിഞ്ഞിടാം
     കണ്ണിമയ്ക്കും നേരത്തില്‍ നാം വിണ്ണില്‍ ചേര്‍ന്നു വാണിടും-    

 Download pdf
33907220 Hits    |    Powered by Revival IQ