Search Athmeeya Geethangal

450. യേശുരക്ഷിതാവെനിക്കു നല്ല സ്നേ 
Lyrics : T.D.G.
യേശുരക്ഷിതാവെനിക്കു നല്ല സ്നേഹിതന്‍
ഏറ്റം വിലയുള്ള മൂറിന്‍ കെട്ടനിക്കവന്‍
 
1   ഒന്നുകൊണ്ടും കൈവെടിയാതെ തന്നാത്മാവാല്‍
    എന്നുംകൂടെ പാര്‍ത്തിടുന്ന മാകൃപാലുവാം-
 
2   തന്‍മഹത്ത്വ സന്നിധിയില്‍ എന്നെയെപ്പോഴും
    കണ്‍മണിപോല്‍ കാത്തിടുന്ന കാരുണ്യവാനാം-
 
3   ഈ ലോകത്തില്‍ കൂടെയുള്ള യാത്രയിലെന്‍റെ
    കാലടികളെ ക്ഷണംപ്രതി നടത്തുന്ന-
 
4   എന്‍ പ്രയാസങ്ങള്‍ സകലവും സതതം തന്‍
    മുമ്പില്‍ കൊണ്ടുചെല്ലുവതിന്നു ക്ഷണിക്കുന്ന-
 
5   മേദിനിയില്‍ നേരിടുന്ന ഖേദങ്ങള്‍ മൂലം
    വേദനപ്പെട്ടിടുമ്പോള്‍ ആമോദം നല്‍കുന്ന-
 
6   തന്‍ നിറവില്‍ നിന്നനുദിനം ക്ഷണംതോറും
    എന്നാവശ്യങ്ങള്‍ അഖിലം തീര്‍ത്തുതരുന്ന-
 
7   മൃത്യുവിന്‍ നേരത്തുമെല്ലാ ശത്രുവില്‍ നിന്നും
    കാത്തു നിത്യഭാഗ്യലോകേ ചേര്‍ത്തുകൊണ്ടിടും-

 Download pdf
33906980 Hits    |    Powered by Revival IQ