Search Athmeeya Geethangal

458. യേശു രക്ഷിതാവിന്‍ ആടാകുന്നു ഞാന്‍ 
Lyrics : P.V.T.
‘Like a river glorious’
 
1   യേശു രക്ഷിതാവിന്‍ ആടാകുന്നു ഞാന്‍ സ്വര്‍ഗ്ഗസ്ഥപിതാവിന്‍ പുത്രനായ താന്‍
    പേര്‍ ചൊല്ലി വിളിച്ചു മുമ്പേ നടക്കും ഞാനതു ശ്രവിച്ചു പിമ്പേ ഗമിക്കും
 
          മുട്ടുണ്ടാകയില്ല കുറവില്ലിന്നു ചഞ്ചലമതില്ല തന്‍റെ ആടിനു
 
2   പച്ചമേച്ചിലിങ്കല്‍ എന്നെ കിടത്തി സ്വച്ഛവെള്ളത്തിങ്കല്‍ എന്നെ നടത്തി
    തിരിച്ചെന്നാത്മാവെ തന്‍റെ നാമത്താല്‍ നീതിയിന്‍ വഴിയേ നടത്തുന്നതാല്‍-
 
3   ചാവിന്‍ നിഴലിന്‍റെ താഴ്വരയില്‍ ഞാന്‍ നടന്നാലും എന്‍റെ കൂടെയുണ്ടു താന്‍
    ഒരു ദോഷത്തേയും പേടിക്കില്ല ഞാന്‍ തന്‍കോലും വടിയും ആശ്വസിപ്പിക്കും-
 
4   ശത്രുക്കള്‍ മുമ്പാകെ മേശയൊരുക്കി തന്നെന്‍ ശിരസ്സാകെ പൂശുന്നെണ്ണ നീ
    എന്‍റെ പാനപാത്രം നിറയുന്നിതാ നിനക്കു ഞാന്‍ സ്തോത്രം ചെയ്യും സര്‍വ്വദാ-
 
5   ആയുഷ്കാലമാകെ നന്മ കാരുണ്യം പിന്തുടരുമെന്നെ അതെന്‍ ലാവണ്യം
     ദൈവഭവനത്തില്‍ നിത്യം വസിക്കും ഞാനുമത്യുച്ചത്തില്‍ തന്നെ സ്തുതിക്കും

 Download pdf
33906952 Hits    |    Powered by Revival IQ