Search Athmeeya Geethangal

146. യേശുരക്ഷകന്‍ എന്‍ യേശുരക്ഷകന്‍ 
Lyrics : T.V.S.
രീതി: യേശു നല്ലവന്‍ എന്‍ യേശു
         
യേശുരക്ഷകന്‍ എന്‍ യേശുരക്ഷകന്‍
പാപിയെന്നെ നേടുവാന്‍ ജീവനെ വെടിഞ്ഞവന്‍-
 
1   സ്വര്‍ഗ്ഗമഹിമയഖിലവും ആകയാല്‍ വെടിഞ്ഞവന്‍
     സ്വര്‍ഗ്ഗേയെന്നെ ചേര്‍ത്തിടുവാന്‍ മന്നില്‍ വന്നവന്‍-
 
2   കാല്‍വറി കുരിശതില്‍ പൊന്‍നിണം ചൊരിഞ്ഞതാല്‍
     ഏകിടുന്നു ഇന്നുമെന്നും സ്തുതിയും സ്തോത്രവും-
 
3   കേവലം നരകത്തിന്നു യോഗ്യനായയെന്നെ നീ
     സ്വന്തപുത്രനാക്കി തീര്‍ത്തതെന്തൊരത്ഭുതം-
 
4   അവന്‍റെ രക്ഷ ദാനമേ അവന്‍റെ ജീവന്‍ നിത്യമേ
     അവന്‍റെ സ്നേഹമോര്‍ക്കുന്തോറും ഉള്ളം നിറയുന്നേ-
 
5   കൂരിരുള്‍ നിറഞ്ഞൊരു പാതയിലും ദീപമായ്
     ആപത്തിലഭയവുമായ് കാക്കും രക്ഷകന്‍-
 
6   അടിമയല്ല നാമിനി സ്വതന്ത്രരായി തീര്‍ന്നതാല്‍
     ക്രിസ്തുവിന്‍റെ ദാസരായി വേലചെയ്തിടാം-

 Download pdf
33906806 Hits    |    Powered by Revival IQ